Thursday, April 29, 2010

സമയം

എന്റെ വാച്ചിൽ സമയം 10 am.
ഞാൻ മ്യൂസിയത്തിന്റെ പടവുകൾക്കു താഴെ കാത്തു നിൽക്കുന്നു.

***

നിന്റെ മുറിയിലെ ക്ലോക്കിൽ സമയം 4 am.
നീ വീട്ടിൽ സുഖമയി, ഗാഢമായി ഉറങ്ങുന്നു.

***

ഞാൻ കാത്തു നിൽക്കാൻ തുടങ്ങിയിട്ടു അര മണിക്കൂറിൽ കൂടുതലായി.
ഇപ്പോൾ മ്യൂസിയത്തിനു മുന്നിലെ ക്ലോക് ടവറിൽ മണി 2 അടിച്ചു.

ഞാൻ കാത്തു നിന്നു മടുത്തു.
നിന്റെ വാച്ചിൽ എപ്പോഴാണു എന്റെ സമയം വരിക..?

2 comments:

  1. ചിലപ്പോൾ സമയങ്ങൾ അപ്രസക്തമാവും...ആയിടങ്ങളിലെവിടെയെങ്കിലും കവിത അല്ലെങ്കിൽ പ്രണയം അല്ലെങ്കിൽ ബോധം നിഴൽ പറ്റി നിൽക്കുന്നുണ്ടാവും...
    അപൂർവ്വമാവാം...കാത്തിരിക്കാം

    ReplyDelete